Tuesday, September 14, 2010
Tuesday, September 7, 2010
അകാലമരണം
ഇന്നലെ ഞാന്‍
മരണപ്പെട്ടിരിക്കുന്നു
വിലാപങ്ങളുടെ
ഘോഷയാത്രയില്ലാതെ
ശ്മശാന ഏകാന്തതയില്‍
അടക്കപ്പെട്ടിരിക്കുന്നു
സ്നേഹാശ്രു പൂണ്ട വിഷ പാനി
ഞാനിനീ കുടിക്കുന്നില്ല
നഷ്ട സ്മൃതികളില്‍
ഞാനിനി ഉരുകുന്നില്ല
ത്യാഗം ചതിച്ച കൌമാരവും
വാര്‍ദ്ധക്യം ഭക്ഷിച്ച യൌവ്വനവും
ഇനി എന്നെ അലട്ടുന്നില്ല
മണലാരണ്യം വിസര്‍ജ്ജിച്ച വേര്‍പ്പുകള്‍
ആത്മാക്കളായി അലയുന്നു .
മൃതശരീരം മണ്ണും പുഴുവും തിന്ന്
നിര്‍വൃതമാകുന്നു
കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കവിതാ സമാഹാരത്തില്‍ നിന്ന് .
Subscribe to:
Posts (Atom)