Thursday, September 22, 2011

നവോദയ,ജന്മദിന ഗീതം 

തമസ്സാം ജീവിതപാതയില്‍ 
സ്നേഹസൂര്യനായ് പിറവികൊണ്ടു 
നിസ്വ മാനസങ്ങളില്‍ സ്വാന്തന തെന്നലായ്,
പൂവിതള്‍ സ്പര്‍ശമായ്
മോചനസ്വപ്നമായ് പൂത്തുലഞ്ഞു.
    
    സംഘബോധത്തിന്‍ കൊടിഉയര്‍ത്തി 
    സങ്കടകടലുകള്‍ ഒത്തുതാണ്ടി 
    വര്‍ഗബോധത്തിന്‍ വീര്യമാര്‍ന്നു-
    ജാതി മതാന്ധത ആട്ടിമാറ്റി.

ജയിലറ കോട്ടയില്‍  മരണകിടക്കയില്‍ 
മരുഭൂമി പകരുന്ന ദൈന്യദുക്കങ്ങളില്‍ 
അശരനര്‍ക്കാലംബ ദീപ്തിയായി.
   
    നോവും ഗൃഹാതുര മുറിവ് തുന്നി.
    സര്‍ഗതാളങ്ങളങ്ങള്‍ക്കുയിര് നല്‍കി 
    സമത്വലോകത്തിന്‍ കിനാവുണര്‍ത്തി
    കരളുറചാണ്ടുകല്‍ പതുതാണ്ടി.

നാടിന്‍ വിശപ്പാറ്റന്‍ നാടുവിട്ടോര്‍ 
നാട്ടുതബ്രാക്കള്‍ അവഗണിചോര്‍
ജീവിതമോഹങ്ങള്‍ കോര്‍ത്തെടുത്
പൊരുതുവാന്‍ പടയണി പാട്ടുപാടി 
ഒത്തുചെര്‍ന്നോരുമയില്‍ കൈകള്‍ കൊര്‍പ്പൂ.


രഘുനാഥ് ഷോര്‍ണൂര്‍ 

   


4 comments:

  1. ധീരതയോടെ മുന്നോട്ടു ..അഭിവാദ്യങ്ങള്‍ ...

    ReplyDelete
  2. I am very much proud of you Reghu,keep it up. There are some
    minute corrections. please do it.

    Rajan R. Nambiar.

    ReplyDelete
  3. Raghu, Nannaayittundu. Spelling mistakes correct cheyyumallo....

    ReplyDelete