Thursday, September 8, 2011

ONAM SMRITHYIL



ഒരു ഓണകിനാവ്


ഓണം സ്മ്രിതികൂട്ടില്‍ ആര്‍ദ്ര താളമായ് നിറയുന്നു 
പൊയ്പോയ നാള്‍കള്‍ തന്‍ സ്നേഹകിനക്കളില്‍-                                                                                                                      ഉന്മാദമായ് പടരുന്നു.

ഓണം തറവാട്ട്‌ വീട്ടിലെ ജന്മസാബല്യമായ്
സ്നേഹകളികൂട്ടായ്,പൂവിളി പുണ്യമായ് 
പുത്തനുടുപ്പായ്,പഴം നുറുക്കിന്‍ മാധുര്യമായ് 
അമ്മവീടിന്‍ വിരുന്നായ്‌ പൂത്തു തളിര്‍ക്കുന്നു. 

വിശപ്പാലുരുകിയ സതീര്‍ത്യന്റെ ഈറന്‍ മിഴികളായ്‌
കൊലകത്തിയില്‍ പൊഴിഞ്ഞ സഗാവിന്‍ നേരിപ്പോടായ്
ഓണകോടിക്കായ് റെയില്‍ പാളത്തിലരഞ്ഞ സഗിയായ്
നിറംവാര്‍ന്ന വേദനപൂക്കളായി ഇതളറ്റ് വീഴുന്നു.

ഓണം, റിബെറ്റ്യ്,പ്ലാസ്റ്റിക്‌ പൂക്കളായ്-
ചാനെല്‍ കൊജ്ജലായ് മാറുന്നു.
ജീവിതം വാണിഭ ചന്തയായ് മാറുന്നു.
ആര്‍ത്തിയും,രതിയും,പകയും പുകയുന്നു.
കുഞ്ഞിളം ചുണ്ടിലും ലഹരി നുരയുന്നു.

ഓണം,കള്ളപറകല്‍ പൊളിക്കണം
മാവേലിനാടിന്റെ ഈണം പടര്‍ത്തനം
സ്നേഹസമത്വ ഗീതങ്ങളില്‍ 
ചൂഷകനീതി തകര്‍ത്തെറീഞീടന്ണം.



രഘുനാഥ് ഷോര്‍ണൂര്‍ 






No comments:

Post a Comment